Breaking News

യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

യു ഡി എഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ വൈ : പ്രസിഡൻ്റ് വൺ ഫോർ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ ബഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.മുസ്ലീംലീഗ് പഞ്ചായത്ത് സെക്രട്ടറി താജുദ്ദീൻ കമ്മാടംഅധ്യക്ഷത വഹിച്ചു. യു ഡി എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവീനർ സി.വി.ഭാവനൻ, 
സി എം പി നേതാവ് വി കമ്മാരൻ, ആർ എസ് പി നേതാക്കളായ കൂക്കൾ ബാലകൃഷ്ണൻ, എൻ വിജയൻ, കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് സ്വാഗതം പറഞ്ഞു.

No comments