സംഘാടകസമിതി രൂപീകരിച്ചു
യാദവരുടെ വിശേഷാൽ അഞ്ചാം കഴകമായ നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിനും നവീകരണ ബ്രഹ്മ കലശോത്സവത്തിനും സംഘാടക സമിതിയായി.
ക്ഷേത്രം രംഗമണ്ഡപത്തിൽ നൂറു കണക്കിനാളുകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സംഘടക സമിതി രൂപീകരിച്ചത്. ക്ഷേത്രം തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് പി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. മനോജ് കുമാർ സംഘാടക സമിതി പാനലും പി.ഗോപീകൃഷ്ണൻ മാസ്റ്റർ ബജറ്റും അവതരിപ്പിച്ചു. കണ്ണൂർ - കാസർകോട് ജില്ലകളിലെ കഴകം - ക്ഷേത്രം ആചാരസ്ഥാനികർ, കമ്മിറ്റി ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ, നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത, കൊട്ടറ വാസുദേവ്, രമേഷ് യാദവ്, പള്ളിപ്രം രാഘവൻ, കരിമ്പിൽ കൃഷ്ണൻ, കെ.വി.ദാമോദരൻ, പി. കുഞ്ഞിക്കണ്ണൻ, കെ.എൻ. ദാമോദരൻ, സദാനന്ദ മംഗളൂരു, ഉദിനൂർ ബാലഗോപാലൻ, ഇന്ദുലേഖ കരിന്തളം, പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: പ്രൊഫ.കെ.പി.ജയരാജൻ (ചെയ), എം.വി. തമ്പാൻ പണിക്കർ, പി.കുഞ്ഞിക്കൃഷ്ണൻ (വർക്കിങ് ചെയ) ക്ഷേത്രം സെക്രട്ടറി പി.രമേശൻ (ജന.കൺ), പി.ഗോപീകൃഷ്ണൻ മാസ്റ്റർ (ട്രഷ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
No comments