ആദരിച്ചു
നീലേശ്വരം പോലീസ് സ്റ്റേഷനിൽ പോലീസുദ്യോഗസ്ഥർക്ക് കഴിഞ്ഞ അഞ്ച് വർഷമായി ഭക്ഷണമൊരുക്കുന്ന കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം സ്വദേശിനി സജിനിയെ നീലേശ്വരം പോലീസ് സ്റ്റേഷനിൽ വച്ച് വനിതാ ദിനത്തിൽ ആദരവ് നല്കി നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ. തന്റെ വ്യക്തിപരമായ ആവശ്യങ്ങൾ പോലും മാറ്റിവച്ചു മുടങ്ങാതെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം പാചകം ചെയ്യാൻ എത്താറുള്ള സജിനിയെ സ്റ്റേഷനിൽ വച്ച് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ ഉമേശൻ കെ.വി പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ സ്റ്റേഷൻ റൈറ്റർ മഹേന്ദ്രൻ എം അധ്യക്ഷത വഹിച്ചു. .സബ് ഇൻസ്പെക്ടർമാരായ മധുസൂധനൻ മടിക്കൈ, രതീശൻ , സിവിൽ പോലിസ് ഉദ്യോഗസ്ഥർ ആയ ആനന്ദകൃഷ്ണൻ പി.കെ , പ്രഭേഷ് കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചൈൽഡ് ഫ്രണ്ട്ലി ഓഫീസ്സർ പ്രദീപ്. കെ.വി സ്വാഗതവും, ശ്രീദേവി നന്ദിയും അറിയിച്ചു
No comments