Breaking News

മുടങ്ങിയ വീടിന്റെ പണി പൂർത്തീകരിച്ച് നീലേശ്വരം സേവാഭാരതി

നീലേശ്വരം തീർത്ഥങ്കരയിലെ പരേതനായ കെ.ഗോപിയുടെ കുടുംബത്തിന് പാതി വഴിയിൽ മുടങ്ങിയ വീടിൻ്റെ പണി പൂർത്തികരിച്ച് നീലേശ്വരം സേവാഭാരതി . നിർമ്മാണം പൂർത്തീകരിച്ച വീടിൻ്റെ സമർപ്പണം ആതുര സുശ്രൂഷ രംഗത്ത് അമ്പത് വർഷം പൂർത്തികരിച്ച നീലേശ്വരത്തെ ജനകീയനായ തമ്പുരാൻ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ.കെ.സി.കെ.രാജ നിർവ്വഹിച്ചു. 5 വർഷം മുൻപ് ലൈഫ് പദ്ധതിയിൽ നിന്ന് നാമമാത്രമായ തുക കൊണ്ട് വീടിൻ്റെ പണി ആരംഭിക്കുകയും തുടർന്ന് രോഗിയായ ഗോപി മരണപ്പെടുകയും ചെയ്തപ്പോൾ പണി പൂർത്തിയാകാത്ത വീട്ടിൽ ഗോപിയുടെ ഭാര്യ കെ.ബിന്ദുവും രണ്ടു മക്കളും താമസിച്ചു വരികെ ആ പ്രദേശത്ത് ഇത്രയും ശോചനീയമായ അവസ്ഥയിലുള്ള വീട് ഇല്ലാ എന്ന ബോധ്യത്തിൽ നീലേശ്വരം സേവാഭാരതി പ്രവർത്തകർ സുമനസ്സുകളുടെ സഹായത്തോടെ വീടിൻ്റെ തേപ്പ്, പെയിൻ്റ് , ടൈൽസ്, വയറിംഗ്, വാതിൽ, ജനൽ, മുറ്റം ഇൻ്റർലോക്ക് പാകി വാസയോഗ്യമാക്കി.

No comments