ജില്ലാ സമ്മേളനം നടന്നു
തൊഴിലാളികളെ കുറിച്ചു ബജറ്റിൽ മിണ്ടാതെ കോർപറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതി കൊടുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്ക് ബദലുണ്ടാക്കാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഡോ. വിപിപി മുസ്തഫ. നീലേശ്വരം സി.ഐ.ടി. യു ഹാളിൽ കേരള ക്ലസ്റ്റർ കോഓർഡിനേറ്റേഴ്സ് യൂണിയൻ്റെ കാസറഗോഡ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ ചിഹ്നം കാക്കാനല്ല, ഭരണഘടനയുടെ ജീവൻ കാക്കാനുള്ള പോരാട്ടമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.സി.സി.യു ജില്ലാ പ്രസിഡണ്ട് യു.വി സജീഷ് അധ്യക്ഷനായി. സംസ്ഥാന കൺവീനർ പി. പുഷ്പാകരൻ, ജില്ലാ സെക്രട്ടറി സി. സനൂപ്, കെ. സുധീഷ്, പി.പ്രസന്നകുമാരി, കെ. ശാരിക തുടങ്ങിയവർ സംസാരിച്ചു.
No comments