100ഓളം വിദ്യാർത്ഥികൾ ക്കെതിരെ കേസ്
പടന്നക്കാട് നെഹറു കോളജ് പ്രൻസിപ്പലിനെയും അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ട സംഭവത്തിൽ 100 വോളം വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രിൻസിപ്പൽ ഡോ.കെ.വി മുരളിയുടെ പരാതിയിൽ എം.എ ഒന്നാം വർഷ വിദ്യാർഥി പി.വി മുഹമ്മദ് റാഫി, ബിഎ രണ്ടാംവർഷ വിദ്യാർഥി മുഹമ്മദ് തൗഫീഖ്, മൂന്നാംവർഷ ബി.എസ്.സി വിദ്യാർഥി കെ.ആശിഷ് മോൻ കണ്ടാലറിയാവുന്ന മറ്റു വിദ്യാർഥികൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. രണ്ടാഴ്ച് മുമ്പ് എം.എസ്.എഫ് യൂനീറ്റ് സമ്മേളനഭാഗമായി ഉയർത്തിയ കൊടിമരം നശിപ്പിച്ചതിനെ ചൊല്ലി എം.എസ്.എഫ്- കെ.എസ്.യു കൂട്ടുകെട്ട് എസ്.എഫ്.ഐയും തമ്മിൽ കോളജിൽ സംഘട്ടനമുണ്ടായിരുന്നു. അതിൽ ഇരുവിഭാഗത്തിലും പെട്ട ഏഴു വിദ്യാർഥികളെ കോളജിൽ നിന്നും പുറത്താക്കിയിരുന്നു. പുറത്താക്കപ്പെട്ട എം.എസ്.എഫ്-കെ.എസ്.യു പ്രവർത്തകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ രണ്ട് ദിവസമായി കോളജിന് മുന്നിൽ ഉപവാസ സമരം നടത്തിവരികയാണ്. ചൊവ്വാഴ്ച ഉപവാസം കിടന്ന കെ.എസ്.യു ജില്ലാ സെക്രട്ടറി കീർത്തന കുഴഞ്ഞുവീഴുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് എം.എസ്.എഫ്- കെ.എസ്.യു പ്രവർത്തകർ പ്രൻസിപ്പലിനെയും അധ്യാപകരെയും ജീവനക്കാരെയും ഓഫീസിനകത്ത് പൂട്ടിയിട്ടത്. കോളജ് ഗേറ്റ് അടച്ച് പൂട്ടിയതിന് ശേഷമായിരുന്നു ഉപരോധം. പ്രിൻസിപ്പൽ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് സംഘം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ്, ഷിബിൻ, ന്യൂമാൻ, അഖിൽ, വിഷ്ണു, ജംഷീർ തുടങ്ങിയവരെ അറസ്റ്റുചെയ്തിരുന്നു.
No comments