സൂക്ഷ്മ കാലാവസ്ഥാ പ്രവചനത്തിനായി കാർഷിക സർവകലാശാല സ്ഥാപിച്ച സ്വയം പ്രവർത്തിക്കുന്ന കാലാവസ്ഥാ കേന്ദ്രങ്ങളുടെ ഉദ്ഘാടനം പടന്നക്കാട് കാർഷിക കോളേജിൽ നടന്നു.
കൃത്യവും സൂക്ഷ്മവുമായ കാലാവസ്ഥാ പ്രചവനത്തിനായി പടന്നക്കാട് കാർഷിക കോളേജിൽ പുതിയ പദ്ധതിക്ക് തുടക്കം.
കാർഷിക കോളേജിലെ കാലാവസ്ഥാ വകുപ്പിൽ
ആർകെവിവൈ, ആർഎഎഫ്ടിഎഎആർ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ കാലാവസ്ഥാ ശൃംഖല വർധിപ്പിക്കുന്നതിനും ഓരോ 3 കിലോമീറ്ററിനും എന്ന തോതിൽ പ്രവചനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. ഇതിനായി സ്വയം പ്രവർത്തിക്കുന്ന 4 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളാണ് ജില്ലയിൽ സ്ഥാപിച്ചത്.
കാർഷിക കോളേജ് പടന്നക്കാട്; സ്റ്റേറ്റ് സീഡ് ഫാം, പുല്ലൂർ; കശുമാവ് ഫാം, ആദൂർ; എക്സ്റ്റൻഷൻ ട്രെയിനിംഗ് സെന്റർ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ, കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കുന്നതിനും കാലാവസ്ഥാ പ്രവചനം സുഗമമാക്കുന്നതിനുമുള്ള കാലാവസ്ഥാ വിവര കേന്ദ്രം (ഡാറ്റാ സെന്റർ) പടന്നക്കാട് കാർഷിക കോളേജിൽ സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രവചനം സൂക്ഷ്മമായ തോതിൽ സാധ്യമാക്കുന്നതിന് സർക്കുലേഷൻ മോഡൽ പ്രവർത്തിപ്പിക്കുന്നതിനായി ഒരു സൂപ്പർ കമ്പ്യൂട്ടറും സ്ഥാപിച്ചിട്ടുണ്ട്. സ്വയം പ്രവർത്തിക്കുന്ന കാലാവസ്ഥാ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കേരള കാർഷിക സർവ്വകലാശാലയുടെ സ്ഥാപിത ദിനമായ ഇന്ന് പടന്നക്കാട് കാർഷിക കോളേജിൽ നടന്ന ചടങ്ങിൽ നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടി.വി.ശാന്ത പദ്ധതി ഉദ്ഘാടനം ചെയ്തു. കാർഷിക കോളേജ് ഡീൻ ഡോ. ടി. സജിതാറാണി അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥാ ഡേറ്റാ സെന്റർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി. മിനി പി ജോൺ ഉദ്ഘാടനം ചെയ്തു. ഡോ. സുജാത ആർ, പ്രൊഫസർ ആൻഡ് നാളികേര മിഷൻ അസോസിയേറ്റ് ഡയറക്ടർ; ഡോ. ശ്രീകുമാർ കെ.എം, പ്രൊഫസർ എന്നിവർ ആശംസകൾ നേർന്നു. പദ്ധതിയുടെ മേധാവി ഡോ.മണികണ്ഠൻ എൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ഡോ.മിനി പി.കെ (പ്രൊഫസർ ആൻഡ് ഹെഡ്, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്) നന്ദി പ്രകാശിപ്പിച്ചു.
No comments