Breaking News

കലോത്സവം ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം
നിയമസഭാ സ്പീക്കർ ഉദ്ഘാടനം ചെയ്തു
സർവ്വകലാശാലകൾ തമ്മിൽ ആരോഗ്യപരമായ മത്സരങ്ങൾ നടക്കാൻ
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകളും കോൺസ്റ്റിറ്റ്യുവന്റ് കോളജുകളും ആരംഭിക്കണമെന്ന് നിയമസഭാ സ്പീക്കർ
എ എൻ ഷംസീർ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല കലോത്സവം മുന്നാട് പീപ്പിൾസ് കോളേജിൽ
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ സർവകലാശാലകളിൽ സർക്കാറിന്റെ നിയന്ത്രണത്തോടെ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരിക്കണമെന്നും,സാധാരണക്കാർക്ക് പഠിക്കുന്ന റിസര്‍വേഷന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സർവകലാശാലകൾ വരുമ്പോൾ മറ്റു സർവ്വകലാശാലകൾ തകരുമെന്ന് ഭയക്കുന്നവർ ആത്മവിശ്വാസക്കുറവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു

കലോത്സവങ്ങൾ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടമാക്കാനുള്ള വേദിയാണ്. വീറും വാശിയോടു കൂടിയുള്ള മത്സരങ്ങൾ കുട്ടികൾ തമ്മിലായിരിക്കണം. അധ്യാപകരും രക്ഷിതാക്കളും തമ്മിലാകരുത്. മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിച്ച് കലകളടക്കമുള്ള എല്ലാത്തിനേയും മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്നും ഷംസീർ പറഞ്ഞു.
പഠന-പഠനേതര കാര്യങ്ങളിൽ ഒരുപോലെ ശ്രദ്ധിക്കാൻ കുട്ടികൾക്കാകണമെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവം കൂടുതൽ ജനകീയമാക്കണം മുന്നാട് ഗ്രാമത്തിലെ ജനങ്ങൾ കലോത്സവം ഏറ്റെടുത്തതു കൊണ്ടാണ് കണ്ണൂര്‍ സര്‍വകലാശാല കലോത്സവം വിജയകരമായതെന്നും അദ്ദേഹം പറഞ്ഞു

വേദി ഒന്നായ - ബഹുസ്വരത്തിൽ നടന്ന ചടങ്ങിൽ അഡ്വ സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു.എം. രാജഗോപാലൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ,നടൻ ഉണ്ണിരാജ് ചെറുവത്തൂർ, നടി ചിത്രാ നായർ എന്നിവർ മുഖ്യാതിഥികളായി കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ
സീനിയർ. പ്രൊഫ. ബിജോയ്നന്ദൻ
ആമുഖ പ്രഭാഷണ നടത്തി.

കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ എ. അശോകൻ,ഡോ രാഖി രാഘവൻ, ടി പി അഷറഫ്,പ്രമോദ് വെള്ളച്ചാൽ, എം സി രാജു,
കണ്ണൂർ സർവ്വകലാശാല ഡിഎസ്എസ്
ടിപി നഫീസ ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്മാരായ സിജി മാത്യു, കെ മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ
ഡോ. അബ്ദുൽ റഫീഖ്, പീപ്പിൾസ് കോളേജ് പ്രിൻസിപ്പൽ ഡോ സി കെ ലൂക്കോസ്, സംഘാടകസമിതി വർക്കിംഗ് ചെയർപേഴ്സൺ ഇ പത്മാവതി, സംഘാടക സമിതി ജനറൽ കൺവീനർ ബിപിൻരാജ് പായം,കരുണാകരൻ,മുഹമ്മദ് ഫവാസ്യ,അനന്യ. ആർ. ചന്ദ്രൻ,സൂര്യജിത്ത്
കെ പ്രജിന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കണ്ണൂർ സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ടി. പി അഖില. സ്വാഗതവും കണ്ണൂർ സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി ടി പ്രതിക് നന്ദിയും പറഞ്ഞു

മുന്നാട് കലാക്ഷേത്രത്തിലെ നൃത്ത വിദ്യാർത്ഥികൾ അവതരിപ്പിച്ച
സ്വാഗതനൃത്തത്തോട് കൂടിയാണ് ഉദ്ഘാടന പരിപാടിക്ക് തുടക്കമായത്. മുന്നാട് പീപ്പിൾസ് കോളേജിൽ വിവിധ വേദികളിൽ നടക്കുന്ന കലോത്സവം ഞായറാഴ്ച സമാപിക്കും.സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. നടി ഗായത്രി വർഷ, സംവിധായകൻ ആമിർ പള്ളിക്കൽ എന്നിവർ മുഖ്യാതിഥികളാകും

No comments