Breaking News

ഫ്ലെക്സ് എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായി

നീലേശ്വരം രാഹുൽഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി യൂത്ത് കോൺഗ്രസ് നീലേശ്വരം ബസ് സ്‌റ്റാൻഡിൽ സ്ഥ‌ാപിച്ചിരുന്ന ഫ്ലെക്‌സ് ബോർഡ് എടുത്തു മാറ്റുന്നതുമായി ബന്ധപ്പെട്ട് സംഘർ ഷമുണ്ടായി. നീലേശ്വരം ബസ്
സ്‌റ്റാൻഡിൽ ബസുകൾ പുറത്തേ ക്കിറങ്ങുന്ന ഭാഗത്താണ് വലിയ ബോർഡ് സ്‌ഥാപിച്ചിരുന്നത്. നഗരസഭ സെക്രട്ടറി കെ.മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ അധികൃതർ ബോർഡ് എടുത്തു മാറ്റാനെത്തിയതോടെ ഇതു ചോദ്യം ചെയ്‌ത്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്‌ഥലത്തെത്തി. ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ടു ബസുകൾ കയറുന്ന ഭാഗത്ത് സ്‌ഥാപിച്ചിരു ന്നു പടുകൂറ്റൻ ബോർഡിനെതിരെ നേരിൽക്കണ്ട് പരാതി നൽകിയിട്ടും ചെരുവിരലനക്കാൻ ധൈര്യപ്പെടാത്തയാളാണ് സെക്രട്ടറിയെന്നു യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. പാർട്ടി സെക്രട്ടറിയെ പോലെ പെരുമാറുന്ന സെക്ര ട്ടറിയുടെ ധാർഷ്ട്യവും ഏകപക്ഷീയ നടപടികളും തുടർന്നും ചോദ്യം ചെയ്യുമെന്നും യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

No comments