ദേശീയ യുവജന ദിനാചരണം: നീലേശ്വരം ജേസീസ് ഇഗ്നൈറ്റ് ട്രെയിനിങ് പരിപാടി നടത്തി
നീലേശ്വരം ജേസീസ് ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി പടന്നക്കാട് സി.കെ.നായർ ആർട്‌സ് ആൻഡ് മാനേജ്‌മെന്റ് കോളേജിൽ ഇഗ്നൈറ്റ് എന്ന പേരിൽ ട്രെയിനിങ് പ്രോഗ്രാം നടത്തി.
കോളേജ് പ്രിൻസിപ്പൽ പ്രഫ.വി.വി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ജേസീസ് പ്രസിഡന്റ് വി.വി.ഹരിശങ്കർ അധ്യക്ഷത വഹിച്ചു. ജെസിഐ സോൺ വൈസ് പ്രസിഡന്റ് ശ്രീലാൽ കരിമ്പിൽ മുഖ്യാതിഥിയായി. ജെസിഐ സോൺ ട്രെയിനർ വി.കെ.സജിത് കുമാർ ക്ലാസ് എടുത്തു. പ്രോഗ്രാം ഡയറക്ടർ ടി.എം.സുമിത സ്വാഗതവും കെ.വിപിൻകുമാർ നന്ദിയും പറഞ്ഞു.

No comments