Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മർച്ചൻസ് യൂത്ത് വിംഗ് കാസർകോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.

കെ വി വി ഇ എസ് കാസർകോട് ജില്ല വൈസ് പ്രസിഡണ്ട് ശിഹാബ് ഉസ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് സത്യ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ വി വി ഇ എസ് നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ വി വി ഇ എസ് കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ റഹീം മുഖ്യാതിഥി ആയി. വിനോദ് കുമാർ, എം മുഹമ്മദ് അഷറഫ്, കണ്ണൻ തൃക്കരിപ്പൂർ , ഗോപാലകൃഷ്ണൻ, സമീർ ഔട്ട്ഫിറ്റ്, നൗഷാദ് ഐകാഡ്, പ്രകാശൻ നീലേശ്വരം, രാജൻ കളർഫുൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. യൂത്ത് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ മുനീർ കെ കെ സ്വാഗതം പറഞ്ഞു. ജില്ല ട്രഷറർ അഫ്സർ എ പി നന്ദി പറഞ്ഞു.

No comments