Breaking News

അമൃത് സങ്കൽപ് തയ്യൽ പരിശീലനം: നീലേശ്വരം കടിഞ്ഞിമൂലയിൽ പരിശീലനം നേടിയവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി

മാതാ അമൃതാനന്ദമയി മഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന അമൃത വിശ്വ വിദ്യാപീഠവും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനും ചേർന്ന് സ്ത്രീകളുടെ ഉന്നമനത്തിനായി നീലേശ്വരം കടിഞ്ഞിമൂലയിലും കാഞ്ഞങ്ങാട് അമൃത വിദ്യാലയത്തിൽ നിന്നും അമൃത സങ്കൽപ് പദ്ധതിയുടെ ഭാഗമായി തയ്യൽ പരിശീലനം പൂർത്തിയാക്കിയവർക്കായുള്ള സർട്ടിഫിക്കറ്റ് വിതരണം കാഞ്ഞങ്ങാട് അമൃത വിദ്യാലയത്തിൽ കാഞ്ഞങ്ങാട് അമൃത വിദ്യാലയം പ്രിൻസിപ്പൽ ബ്രഹ്മചാരിണി ഗുരു ദീപാമൃത ചൈതന്യ 
നിർവഹിച്ചു. അമൃതശ്രീ ജില്ലാ കോർഡിനേറ്റർ രാജൻ.ഡി ആശംസകൾ അർപ്പിക്കുകയും ചെയ്തു.ഈ പദ്ധതിയിലൂടെ അമൃതശ്രീ സ്വാശ്രയ സംഘങ്ങളിൽ നിന്നും അല്ലാതെയും ഉള്ള 108 വനിതകളാണ് പരിശീലനം പൂർത്തിയാക്കിയത്.

No comments