Breaking News

സ്‌കൂൾ തുറക്കൽ: നീലേശ്വരം നഗരസഭയിൽ സംയുക്തയോഗം ചേർന്നു

അടുത്ത മാസം സ്‌കൂൾ തുറക്കാനിരിക്കെ നീലേശ്വരം നഗരസഭയിൽ സംയുക്തയോഗം ചേർന്നു.
സ്‌കൂളുകളിൽ ഒരുക്കേണ്ട അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാർത്ഥികളുടെ സുരക്ഷ, കുടിവെള്ള സൗകര്യം, ക്ലാസ്മുറികളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനായി നഗരസഭയിലെ ഹെഡ്മാസ്റ്റർമാർ, പിടിഎ പ്രസിഡന്റുമാർ, സ്‌കൂൾ മാനേജർമാർ എന്നിവരുടെ സംയുക്തയോഗമാണ് നഗരസഭാ ഹാളിൽ ചേർന്നത്. നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. പുതിയ അധ്യയനവർഷത്തിന് മുന്നോടിയായി സ്‌കൂളുകളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. നഗരസഭ വൈസ് ചെയർപേഴ്‌സൺ പി.എം.സന്ധ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സതീശൻ, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ചന്ദ്രാവതി, കൗൺസിലർമാരായ ഇ.അനീഷ്, എം.ശാന്ത, പ്രദീപ് ഇട്ടപ്പുറം, നഗരസഭ സെക്രട്ടറി അനുപമ സദാനന്ദൻ എന്നിവർ സംബന്ധിച്ചു.

No comments