Home
/
news features
/
ഒന്നര പതിറ്റാണ്ടിന് ശേഷം നാടകവുമായി നീലേശ്വരം ജനത കലാസമിതി ആസ്വാദകരുടെ പ്രശംസ നേടി 'അയൽക്കൂട്ടം'

15 വർഷത്തെ ഇടവേളയ്ക്ക് ശേഷം നീലേശ്വരം ജനതകലാസമിതി അരങ്ങിലെത്തിച്ച നാടകം നാടകാസ്വാദകരുടെ പ്രശംസ നേടി.
ഫ്രാൻസിസ് ടി മാവേലിക്കര എഴുതിയ നാടകം ഗംഗൻ ആയിറ്റിയുടെ സംവിധാനത്തിലാണ് അരങ്ങിലെത്തിയത്. അടുത്തടുത്ത വീടുകളിലായി കഴിഞ്ഞു വരുന്ന രണ്ട് കുടുംബങ്ങളിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റും വിധം ജനത കലാസമിതിയിലെ കലാകാരന്മാർ അഭിനയിച്ചു തകർത്തത്. അരങ്ങിനെന്നും പ്രോത്സാഹനമായി നിന്ന നാടകാസ്വാദകരുടെ പിന്മാറ്റത്തോടെ മിക്ക സമിതികളെയും പോലെ പിൻവലിഞ്ഞ ജനതകലാസമിതിയിലെ പഴയ തലമുറയും പുതിയ തലമുറയും കൈകോർത്താണ് പുതിയ നാടകം അരങ്ങിലെത്തിച്ചത്. രതീഷ് കല്യാണി, കെ.രാജഗോപാലൻ നായർ കൂർമൽ, ഷൈജു മൂലച്ചേരി, വി.കെ.രാമചന്ദ്രൻ, ധനേഷ് പട്ടേന, സീമ മധു, സി.കെപുഷ്പ വേണുഗോപാൽ, മൃദുലഭായ് മണ്ണൂർ എന്നിവരായിരുന്നു നാടകത്തിലെ അഭിനേതാക്കൾ. ഹരി ശിവരൂർ എഴുതിയ അവതരണഗാനം ഡോ.നീന ചന്ദ്രൻ ആലപിച്ചു. രാധാകൃഷ്ണൻ മനിയേരി സംഗീതനിയന്ത്രണവും ദീപേഷ് പൊള്ളപ്പൊയിൽ പശ്ചാത്തലസംഗീതവും നിർവഹിച്ചു. ഭരതൻ പിലിക്കോട്, ബിജു വെള്ളച്ചാൽ എന്നിവരായിരുന്നു ദീപനിയന്ത്രണം. ചമയം: വീനീഷ് ചെറുകാനം. ജനതകലാസമിതിയുടെ 72-ാം വാർഷികാഘോഷ സമാപനത്തിൽ പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിലെ പൈനി കുഞ്ഞിരാമൻ നായർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസിലായിരുന്നു നാടകത്തിന്റെ പ്രദർശനം. കേരളത്തിലെ ഇരുനൂറിൽ അധികം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുള്ള ജനത കലാസമിതി 2009 ൽ ആണ് അവസാനമായി നാടകം അവതരിപ്പിച്ചത്. പി.എസ്.വാര്യർ എഴുതി പിനാൻ നീലേശ്വരം സംവിധാനം ചെയ്ത സ്വസ്തി എന്ന നാടകമായിരുന്നു ഒടുവിലത്തേത്. അയൽക്കൂട്ടം നാടകത്തിന്റെ തുടർച്ചയായി നാടകക്കളരികൾ ഒരുക്കി പുതു തലമുറയെ നാടകരംഗത്തേക്ക് ആകർഷിക്കാനും പ്രവർത്തനത്തിന്റെ 73-ാം വർഷത്തിൽ ജനതകലാസമിതി ലക്ഷ്യമിടുന്നുന്നുണ്ട്.

Reviewed by test
on
May 10, 2026
Rating: 5
No comments