മിൽമ വിവാഹ സമ്മാനം മിൽമ ഡയറക്ടർ പി.പി. നാരായണൻ വിതരണം ചെയ്തു.
മിൽമ മലബാർ മേഖലാ ക്ഷീരോത്പാദക യൂണിയൻ ക്ഷീര സുമംഗലി പദ്ധതി പ്രകാരമുള്ള വിവാഹ സമ്മാനം ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം അംഗമായ ശ്രീജാകുമാരിയുടെ മകൾ അശ്വതി എസ്. ന് മിൽമ ഡയറക്ടർ പി.പി.നാരായണൻ വിതരണം ചെയ്തു . മിൽമ മലബാർ യൂണിയൻ ഡയറക്ടർ കെ. സുധാകരൻ, മിൽമ ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് ഷാജി.വി., മിൽമ സൂപ്പർവൈസർ മേഘ മുരളീധരൻ ബളാംതോട് ക്ഷീര സംഘം പ്രസിഡൻ്റ് വിജയകുമാരൻനായർ.കെ.എൻ. സംഘം സെക്രട്ടറി പ്രദീപ് കുമാർ സി.എസ്. സംഘം വൈസ് പ്രസിഡൻ്റ് സുലേഖ രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
മിൽമ മലബാർ മേഖലാ യൂണിയൻ വാർഷിക പദ്ധതി പ്രകാരം ക്ഷീര കർഷകരുടെ പെൺമക്കളുടെ വിവാഹത്തിന് 10000/- രൂപ വീതം നൽകുന്നതാണ് ക്ഷീര സുമംഗലി പദ്ധതി
No comments