Breaking News

മന്നൻപുറത്ത് കാവ് കലശ മഹോത്സവം മെയ് 30, 31, ജൂൺ 1 തിയ്യതികളിൽ.

ശാക്തേയ സമ്പ്രദായ കാവുകളിൽ പ്രസിദ്ധമായ ശ്രീ മന്നൻപുറത്ത് കാവിലെ കലശ മഹോത്സവം ശനി, ഞായർ ദിവസങ്ങളിലും തിങ്കളാഴ്ച്ച മയ്യൽ വാഴുന്നോറുടെ നേതൃത്വത്തിൽ ശുദ്ധികലശവും നടക്കും. വെള്ളിയാഴ്ച്ച രാവിലെ 7.16 മുതൽ 8. 30 വരെയുള്ള മുഹൂർത്തത്തിൽ വടക്കെ കളരിയിലെ കീങ്കര തറവാട്ടിൽ വെച്ച് ഓലകൊത്തും. വടക്ക്, തെക്ക് കളരികളിൽ അന്നേ ദിവസം പൂതാക്കൽ ചടങ്ങ് നടക്കും. കിനാവൂർ കുലോത്ത് നടന്ന കെ സി മാനവർമ്മയുടെ സാന്നിധ്യത്തിൽ അണ്ടോൾ മോഹനൻ ജോൽസ്യർ, മുരളി കയ്യൂർ എന്നിവർ കലശ മുഹൂർത്തം കുറിച്ചു. എറുവാട്ട് വിജയൻ നായർ, മൈലിട്ട ചന്ദ്രൻ നായർ, എറുവാട്ട് വേണുഗോപാലൻ നായർ , കെ.രത്നാകരൻ നായർ എന്നിവർ സംബന്ധിച്ചു. ശനിയാഴ്ച അകത്തെ കലശവും ഞായറാഴ്ച്ച പ്രസിദ്ധമായ പുറത്തെ കലശവും നടക്കും.

No comments