ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി
വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നീലേശ്വരം കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി വർക്കിംഗ്ചെയർമാൻ കൂടിയായ എം രാജഗോപാലൻ എംഎൽഎ ജനറൽ കൺവീനർ ജില്ലാ കലക്ടർ കെ ഇമ്പശേഖർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 19ന് ഉച്ചയ്ക്ക് രണ്ടിന് വള്ളംകളി മത്സരം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലയിലെ എംപി എംഎൽഎമാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ കളക്ടർ,നഗരസഭ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒന്നരലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 50000 രൂപയും ക്യാഷ് പ്രൈസ്നൽകും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ബോണസ് നൽകും.
ജില്ലയിൽ ആദ്യമായാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നത്. തേജസ്വിനി പുഴയിൽ ഇതുവരെ നടന്നിരുന്ന ഉത്തരമേഖലാ ജലോത്സവത്തിന്റെ പ്രൗഢി ഉയർത്തി വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനും ആണ് ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ നസീബ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജെ കെ ജിജേഷ് കുമാർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
No comments