Breaking News

നീലേശ്വരം ലയൺസ് ക്ലബ്ബ് ഓണാഘോഷവും സെക്കൻഡ് വിഡി ജി വിസിറ്റും സംഘടിപ്പിച്ചു .

നീലേശ്വരം ലയൺസ് ക്ലബ്ബ് ഓണാഘോഷവും സെക്കൻഡ് വിഡി ജി വിസിറ്റും സംഘടിപ്പിച്ചു .
പാലത്തടം സീമാക്സ് ഓഡിറ്റോറിയത്തിൽ  പി എസ് സൂരജ് എം.ജെ.എഫ് ഉദ്ഘാടനം ചെയ്തു .പ്രസിഡണ്ട് സി സുകുമാരൻ അധ്യക്ഷനായി പ്രൊഫസർ യു ശശി മേനോൻ ഓണ സന്ദേശം നൽകി .പി.സി സുരേന്ദ്രൻ നായർ സാക്ഷരതാ സന്ദേശം നൽകി. ചടങ്ങിൽ വച്ച് കരുണ പാലിയേറ്റീവ് കെയറിന് കിറ്റ് വിതരണവും സംഘടിപ്പിച്ചു .സമൂഹത്തിൻറെ വിവിധ മേഖലകളിൽ മികവു തെളിയിച്ച ക്യാൻഫഡ് സംസ്ഥാന അവാർഡ് ജേതാവ് സി സുകുമാരൻ, മോനിഷ അവാർഡ് ജേതാവ് വന്ദന ഗിരീഷ് , പുതുക്കൈ ശ്രീ സദാശിവക്ഷേത്രം ട്രസ്റ്റീ ബോർഡ് ചെയർമാൻ എം വി കുമാരൻ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.മനോജ് കുമാർ പള്ളിക്കര അഡ്വക്കേറ്റ് അബ്ദുൽ കരീം, പി ഭാര്ഗവാൻ, പി ശ്രീധരൻ റിട്ടയേർഡ് ഡി ഇ ഒ, ബേബി അശോകൻ, പൈനി വേണുഗോപാലൻ നായർ ,രാജീവൻ പള്ളിപ്പുറം ,എ വിനോദ് കുമാർ ,ക്യാപ്റ്റൻ ഇ കുഞ്ഞിരാമൻ നായർ, വിനോദ് കുമാർ കോറോത്ത് എന്നിവർ സംസാരിച്ചു സെക്രട്ടറി എവി കുമാരൻ സ്വാഗതവും ട്രഷറർ അഡ്വക്കേറ്റ് പി ഗംഗാധരൻ നന്ദിയും പറഞ്ഞു

No comments