നീലേശ്വരം സാർവജനിക ഗണേശോത്സവം: ഗണേശ വിഗ്രഹം ഒരുങ്ങുന്നു
പേരോൽ ഗണേശ മന്ദിരം കേന്ദ്രീകരിച്ച് നടക്കുന്ന സാർവജനിക ഗണേശോത്സവത്തിനായി ഗണേശവിഗ്രഹം ഒരുങ്ങുന്നു.
പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലാണ് ഗണേശവിഗ്രഹം ഒരുങ്ങുന്നത്. മഹേഷ് ബായാർ ആണ് ശിൽപി. ഭരത്, ഗുരു, പ്രണവ് എന്നിവരാണ് സഹായികൾ. കേന്ദ്ര പ്രോട്ടോക്കോൾ പ്രകാരം പൂർണമായും കളിമണ്ണ് ഉപയോഗിച്ചാണ് ഇക്കു ഇക്കുറി നിമജ്ജന വിഗ്രഹം തയ്യാറാക്കുന്നത്. ഓഗസ്റ്റ് 27 നാണ് വിനായക ചതുർത്ഥി. അന്നേ ദിവസം ജില്ലയിൽ കലക്ടർ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
No comments