Breaking News

പരപ്പ മദർ സവീന സ്കൂളിൽ ദേശീയ ജാവലിൻത്രോ ദിനം ആഘോഷിച്ചു

പരപ്പ മദർ സവീന റസിഡൻഷ്യൽ സ്കൂളിൽ ദേശീയ ജാവലിൻത്രോ ദിനം ആഘോഷിച്ചു.
ടോക്കിയോ ഒളിമ്പിക്സിൽ നീർജ് ചോപ്ര സ്വർണമെഡൽ നേടിയതിന്റെ ഓർമയ്ക്കാണ് ഓഗസ്റ്റ് ഏഴ് ദേശീയ ജാവലിൻത്രോ ദിനമായി ആഘോഷിക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി കോയിക്കര ജാവലിൻ എറിഞ്ഞ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജിജി മരിയ പ്രഭാഷണം നടത്തി. തുടർന്ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും  അധ്യാപികമാരായ ദിവ്യ ബിനു, ഗോപിക പ്രസാദ്, അൽഫോൺസ, കെ.സി. പ്രതിഭ ബിനീഷ് എന്നിവരും ജാവലിൻ എറിഞ്ഞു. മനോജ് പള്ളിക്കര പരിപാടിക്ക് നേതൃത്വം നൽകി.

No comments