മുൻ എംഎൽഎ, എം.നാരായണന്റെ നിര്യാണത്തിൽ ബങ്കളത്ത് ചേർന്ന സർവകക്ഷിയോഗം അനുശോചിച്ചു
ഹൊസ്ദുർഗ് മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ എം.നാരായണന്റെ നിര്യാണത്തിൽ മടിക്കൈ ബങ്കളത്ത് ചേർന്ന സർവകക്ഷിയോഗം അനുശോചിച്ചു.
സിപിഐ ജില്ലാ കൗൺസിൽ അംഗം എ.അസിനാർ ഉദ്ഘാടനം ചെയ്തു. സിപിഐ മടിക്കൈ ലോക്കൽ സെക്രട്ടറി കെ.വി.ശ്രീലത സ്വാഗതം പറഞ്ഞു. സിപിഎം ലോക്കൽ സെക്രട്ടറി കെ പ്രഭാകരൻ മാസ്റ്റർ അധ്യക്ഷനായി. സിപിഎം ഏരിയാ കമ്മിറ്റി അംഗം വി.പ്രകാശൻ, മുതിർന്ന അംഗം കെ.നാരായണൻ, കുമാരൻ മാസ്റ്റർ, കണ്ണൻ മാസ്റ്റർ, നാരായണൻ ബങ്കളം, കെ.എം.വിനോദ്, ടി.വി.രാഘവൻ, ശ്രീധരൻ ബങ്കളം തുടങ്ങിയവർ സംസാരിച്ചു.
No comments