സ്വാതന്ത്ര്യ ദിനാഘോഷം;വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും
ആഗസ്ത് 15ന് രാവിലെ 9 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. പരേഡില്‍ 19 പ്ലറ്റൂണുകള്‍ അണി നിരക്കും. എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് നിയന്ത്രിക്കും. ജില്ലാ സായുധ റിസര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ് എന്നീ പ്ലറ്റുണുകളും ഇരിയണ്ണി ഗവ വോക്കഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ്സ് പോലീസ്, നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ സ്റ്റുഡന്റ്സ് പോലീസ്, ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ്സ് പോലീസ്, ഉദിനൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ്സ് പോലീസ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.സി.സി, നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.സി.സി, ചെമ്മനാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.സി.സി,കാറടുക്ക ഗവ.വോക്കഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.സി.സി, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ,കാസര്‍കോട് ഗവ.അപ്പര്‍ പ്രൈമറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, പെരിയ ജവഹര്‍ നവോദയ വിദ്യാലയ ബാന്‍ഡ് സെറ്റ് ,ഉളിയത്തടുക്ക ജയ് മാത സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ബാന്‍ഡ് സെറ്റ് എന്നീ പ്ലാറ്റൂണുകളും പരേഡില്‍ പങ്കെടുക്കും.
ജില്ലാ ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നാളെ രാവിലെ ഒന്‍പതിന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡ് വീക്ഷിക്കാന്‍ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികള്‍, എം.പി, എം.എല്‍.എമാര്‍ മറ്റു ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ ,വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ എത്തിച്ചേരണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
No comments