സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കൽ: നീലേശ്വരം എൻകെബി എം എയുപിഎസിൽ സോഷ്യൽ ഓഡിറ്റിങ്
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നീലേശ്വരം എൻ കെ ബി എം. എ യു പി സ്കൂളിൽ പദ് സോഷ്യൽ ഓഡിറ്റിങ്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി .ഭാർഗവി ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് എൻ.വരുൺ പ്രഭു അധ്യക്ഷത വഹിച്ചു. കൗൺസിലർ ഇ ഷജീർ , കില ഫെസിലിറ്റേറ്റർ ഗോപിമാഷ് പദ്ധതി വിശദീകരിച്ചു .ഓഡിറ്റ് റിപ്പോർട്ട് പിടിഎ അംഗം ജിൻഷ വൈക്കത്ത് അവതരിപ്പിച്ചു. ,നീലേശ്വരം താലൂക്കാശുപത്രി ജെ പി എച്ച് എൻ ബാലകൃഷ്ണൻ എം.വി, എം പി ടി എ പ്രസിഡണ്ട് വിദ്യ.സി, എം പി ടി. എ വൈസ് പ്രസിഡൻ്റ് സൈഫുനീസ, നജ്‌മുദീൻ.കെ.ടി,സ്കൂൾ ലീഡർ ഫാത്തിമത്ത് സെൻഹ എന്നിവർ സംസാരിച്ചു.പ്രഥമാധ്യാപിക സി.ജ്യോതിലക്ഷ്മി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം ആർ ശ്യാംട്ട് നന്ദിയും പറഞ്ഞു
No comments