ചായ്യോത്ത് നടന്ന എസ് പി സി ജില്ലാ ക്യാമ്പ് ഗുരി 25 സമാപിച്ചു.
ചായ്യോത്ത് ജിഎച്ച്എസ് എസിൽ അഞ്ച് ദിനങ്ങളിലായി നടന്ന എസ് പി സി ജില്ലാ ക്യാമ്പ് ഗുരി 25 പന്ത്രണ്ട് പ്ലറ്റൂണുകളുടെ വ൪ണ്ണാഭമായ സെറിമോണിയൽ പരേഡോടെ സമാപിച്ചു. 400 ഓളം കേഡറ്റുകൾ അണിനിരന്ന പരേഡ് കാണുവാൻ നിരവധി രക്ഷിതാക്കൾ ,അധ്യാപകർ, നാട്ടുകാ൪,ജനപ്രതിനിധികൾ,പിടിഎ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.അപർണ്ണ.ഒ ഐ.പി.എസ് ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചു. എഎസ്പി പി.ബാലകൃഷ്ണൻ നായർ ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്നു. എഡിഎൻഒ ടി.തമ്പാൻ കേഡറ്റുകൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.ധന്യ.പി വാർഡ് മെമ്പർ, പ്രധാനാധ്യാപകൻ സന്തോഷ് എം , പിടിഎ പ്രസിഡന്റ് ബിജു.സി, പ്രിൻസിപ്പാൾ റീത്ത.കെ തുടങ്ങിയവ൪ സലൂട്ട് സ്വീകരിച്ചു.പരേഡിന് തോമാപുരം സെന്റ് തോമസ് ബാന്റ് സംഘം അകമ്പടി നൽകി.ക്യാമ്പിലെ ഓൾറൌണ്ടറായി ജിഎച്ച്എസ് അടൂ൪ സ്കൂളിലെ ആ൪ദ്ര പി.വിയും മികച്ച ഇൻഡോ൪ കേഡറ്റായി ജിഎച്ച്എസ് കുട്ടമത്ത് സ്കൂളിലെ അഭിനവിനേയും മികച്ച് ഔട്ട് ഡോ൪ കേഡറ്റായി ചായ്യോത്ത് ജിഎച്ച്എസ് സ്കൂളിലെ ശ്രീനിധി ശ്രീനിവാസനേയും തിരഞ്ഞെടുത്തു.ചടങ്ങിൽ വച്ച് കേഡറ്റുകളെ ആദരിച്ചു.
No comments