Breaking News

നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടം,: ഗീതം - സംഗീതം '25 സെമി ഫൈനൽ റൗണ്ട് മത്സരം സംഗീതസാന്ദ്രമായി.

നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് മികച്ച ഗായിക ഗായകൻമാരെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ഗീതം - സംഗീതം '25 സെമി ഫൈനൽ റൗണ്ട് മത്സരം സംഗീതസാന്ദ്രമായി.നീലേശ്വരം ദേവരാഗം മിനി ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുത്ത 20 പേരാണ് സെമി ഫൈനലിലേക്ക് മത്സരിച്ചത്. വയലാർ, പി ഭാസ്കരൻ, കെ.ജയകുമാർ,ഗിരിഷ് പുത്തൻച്ചേരിശ്രീകുമാരൻ തമ്പി തുടങ്ങിയവർ എഴുതി കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി സുശീല,എസ് പി ബാലസുബ്രഹ്മണ്യം എസ് ജാനകി, കെ എസ് ചിത്ര, തുടങ്ങിയവർ പാടിയ ഗാനങ്ങൾ മത്സരാർത്ഥികൾ ആലപിച്ചു. ഗായിക - ഗായകരിൽ നിന്ന് മികച്ച 8 പേരെ മാർച്ച് 1 ന് നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. പരിപാടിക്ക്പെരുകളിയാട്ടം പോഗ്രാം കമ്മിറ്റി ഭാരവാഹികളായ രജ്ഞിനി ജയരാജ്,കെ സുകുമാരൻ,സജിവൻ വെങ്ങാട്ട്,കെ രഘു,പി വി തുളസി രാജ്, പി സുരേഷ് കുമാർ, എന്നിവർ നേതൃത്വം നൽകി.

No comments