Breaking News

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ എഴുത്ത് കൂട്ടം, വായനക്കൂട്ടം ഏകദിന ശില്പശാല നടത്തി.

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ എഴുത്ത് കൂട്ടം, വായനക്കൂട്ടം ഏകദിന ശില്പശാല നടത്തി. വിദ്യാർത്ഥികളിൽ എഴുത്തിന്റെയും, വായനയുടെയും ആവശ്യകതയും പ്രാധാന്യവും അറിയിക്കുന്നതിന് ബഡ്ഡിംഗ് റൈറ്റേർസ് എഴുത്ത്കൂട്ടം വായനകൂട്ടം ഏകദിന ശില്പശാല സംഘടിപ്പിച്ചത്. മാറിയ കാലഘട്ടത്തിൽ വായനയുടേയും, എഴുത്തിന്റെയും പ്രസക്തി നഷ്ട‌പ്പെടുമ്പോൾ ഒരു തിരിച്ചുവരവിലേക്ക് ഇത്തരം ക്യാമ്പുകൾക്ക്‌ കഴിയും എന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത്‌ കൊണ്ട് ഗ്രന്ഥശാല പ്രവർത്തകൻ എം മധുസൂദനൻ അറിയിച്ചു. പിടിഎ വൈസ് പ്രസിഡൻ്റ് പ്രഭാകര പണിക്കർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് റിസോഴ്സ് അധ്യാപകൻ ടി.വി രൂപേഷ് ക്ലാസ് കൈകാര്യം ചെയതു. പിടിഎ അംഗം വി വി രാജേഷ് കുമാർ, എസ് ആർ ജി കൺവീനർമാരായ പി.സിന്ധു ,പി ശുഭ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കലാശ്രീധർ സ്വാഗതവും സ്റ്റഫ് സെക്രട്ടറി പി പ്രസീത നന്ദിയും പറഞ്ഞു.

No comments