Breaking News

യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന പരാതിയുയർന്ന ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി സുജിത്ത് കൊടക്കാടിനെ സിപിഎമ്മിൽനിന്നും പുറത്താക്കി.

യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന പരാതിയുയർന്ന ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി സുജിത്ത് കൊടക്കാടിനെ സിപിഎമ്മിൽനിന്നും പുറത്താക്കി. സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ് സുജിത്. രണ്ട് സ്ഥാനത്ത് നിന്നുമാണ് സുജിത്ത് കൊടക്കാടിനെ പുറത്താക്കിയത്. സിപിഐഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ച പരാതിയെ തുടർന്ന് അടിയന്തര സിപിഎം ഏരിയാ കമ്മിറ്റി യോഗം ചേർന്നാണ് നടപടി സ്വീകരിച്ചത്.

അധ്യാപകൻ, എഴുത്തുകാരൻ, വ്ളോഗർ എന്നീ നിലകളിൽ പ്രശസ്തനാണ് സുജിത്ത് കൊടക്കാട്. കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പീഡന ആരോപണ പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു.

No comments