Breaking News

ഇടയിലക്കാട് നവോദയ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ - പി ജയചന്ദ്രൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ഇടയിലക്കാട് നവോദയ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ - പി ജയചന്ദ്രൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കവി കൊടക്കാട് ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് കെ സത്യവ്രതൻ അധ്യക്ഷനായി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ, ഗ്രന്ഥാലയം സെക്രട്ടറി വി കെ കരുണാകരൻ എന്നിവർ സംസാരിച്ചു. ജയചന്ദ്രൻ ഗാനസന്ധ്യ, 'കുമരനെല്ലൂരിലെ കുളങ്ങൾ 'ഡോക്യുമെൻ്ററിയുടെ പ്രദർശനം എന്നിവയും നടന്നു.ഗാനസന്ധ്യ എം ബാബു ,പി സുധീർ, ദീപ്തി പ്രകാശൻ, കെ വി സുമ, ആർ രഞ്ജിത്ത്, നീന രഞ്ജിത്ത്, പി സീമ, മായാ കൃഷ്ണൻ മീലിയാട്ട് എന്നിവർ നയിച്ചു.

No comments