പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര വനിതാ വേദി പുതുവത്സരാഘോഷം നടത്തി.
പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര വനിതാ വേദി പുതുവത്സരാഘോഷം നടത്തി. ആഘോഷ പരിപാടികൾ രാധാമണി ഒ കെ യുടെ അധ്യക്ഷതയിൽ വനിതാ വേദി പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീജ ജയമോഹൻ ഉത്ഘാടനം ചെയ്തു. രജനി വിനോദ്, സജിന അജിത്, ലാവണ്യ ഉണ്ണി, ദീപിക രാജേഷ്, സജിന സജിത്ത് എന്നിവർ ആശംസകൾ നേർന്നു. മുതിർന്നവർക്കും, കുട്ടികൾക്കും വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി.ശ്രുതി ജിതേഷ്, അപർണ സായി, ആര്യ നിഖിൽ ദാസ്, കവിത ശ്രീകാന്ത്, സജിത സുധീഷ്, കൃഷ്‌ണേന്ദു സൂരജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷബ്‌ന രഞ്ജിത്ത് സ്വാഗതവും, സജിത വിജയകുമാർ നന്ദിയും പറഞ്ഞു.
No comments