Breaking News

നീലേശ്വരം മന്നൻപുറത്ത് കാവിലെ അരമന നായരച്ഛനായി സ്ഥാനമേറ്റു.



എ.കെ.ബി. നായർ എന്ന
പേരിലറിയപ്പെടുന്ന അരമന കാരാട്ട് ബാലഗംഗാധരൻ നായർ നീലേശ്വരം മന്നൻപുറത്ത് കാവിലെ അരമന നായരച്ഛനായി
സ്ഥാനമേറ്റു. ആദായ
നികുതിവകുപ്പ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും പ്രഭാഷകനുമാണ്. ഇന്നലെ രാവിലെ തളിയിൽ ശിവക്ഷേത്രത്തിൽ കല
ശം കുളിച്ച് തെക്കേ കോവിലകത്തെത്തി ദക്ഷിണ വെച്ചു. തുടർന്ന് അള്ളട സ്വരൂപത്തിലെ മൂത്തകൂർ രാജാവ് നീലേശ്വരം തെക്കേ കോവിലകം ടി.സി. ഉദയവർമരാജയിൽനിന്ന്‌ കച്ചും ചുരികയും ഏറ്റുവാങ്ങി അത് ചുറ്റിയെത്തി
യ ബാലഗംഗാധരൻ 
നായരെ മൂത്തകൂർ രാജാ
വ് മൂന്നുതവണ ആചാര
പ്പേരുചൊല്ലിവിളിച്ച് അരി
യിട്ട് വാഴിച്ചു.അമ്മയുടെ 
സേവകനായി നിന്നു
കൊള്ളാമെന്ന് ഉപചാരം ചൊല്ലിയശേഷം മന്നൻ
പുറത്ത് കാവിലെത്തി തൊഴുതുവണങ്ങി. 
കിഴക്കൻകൊഴുവൽ അരമന തറവാട്ടിൽവെച്ച്‌ ചുരികകെട്ട് മംഗലവും നടത്തി. നിലവിൽ അര
മന നായരച്ഛനായിരുന്ന ഗോപാലൻ നായരച്ഛന്റെ നിര്യാണത്തിന്റെ 16-ാം നാളിലാണ്പിൻമുറക്കാരിൽ മൂപ്പനായ ബാല ഗംഗാധരൻനായർ സ്ഥാനാരോഹണം നടത്തിയത്. 

No comments