Breaking News

കേരള മഹിളാ ഫെഡറേഷൻ കാസറഗോഡ് ജില്ലാ സമ്മേളനം നടത്തി.

കേരള മഹിളാ ഫെഡറേഷൻ കാസറഗോഡ് ജില്ലാ സമ്മേളനം നടത്തി.  കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ നിന്ന് ഒഴി വാക്കിയവരെ ഉൾപ്പെടുത്തി ദുരിത ബാധിതരായെല്ലാവർക്കും നീതിയും സഹായവും ലഭ്യമാക്കുക,  ജില്ലയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെയും ജില്ലാ ആശുപത്രിയിലെയും മെഡിക്കൽ തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തണമെന്നും സംസ്ഥാനത്തെ സ്ത്രി സുരക്ഷാ നിയമങ്ങൾ ശക്തമാക്കണമെന്നും കേരള മഹിളാ ഫെഡറേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു      ജില്ലാ സമ്മേനം കെ. എം എഫ് സംസ്ഥാന സെക്രട്ടറി കാഞ്ചന മാച്ചേരി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രജിത  പി.വി. അധ്യക്ഷത വഹിച്ചു .   ആക്ടിംഗ് സെക്രട്ടറി പി.കെ ബേബി രാഷ്ട്രീയ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു സ്ത്രികളുടെ സാമുഹ്യ പദവി യെന്ന വിഷയത്തിൽ എതിർ ദിശ പി. കെ. സുരേഷ് കുമാർ ക്ലാസ്സെടുത്തു  മാസ്റ്റഴ്സ് അത് ലിറ്റിക് മീറ്റിൽ വ്യക്തിഗത ചാമ്പ്യൻ ഷിപ്പ് നേടിയ എം.ടി കമലാക്ഷി    യേന പ്പായ യുനിവേഴ്സിറ്റിയുടെ എം. എസ് സി ബയോളജിയിൽ രണ്ടാം റാങ്ക് നേടിയ ബി.കെ ശ്രേയയെയും സമ്മേളനം അനുമോദിച്ചു     വി.കെ. രവിന്ദ്രൻ    സി.വി. തമ്പാൻ,  ടി.വി.ഉമേശൻ, കമലാക്ഷി എം.ടി,  ബേബി.വി   എന്നിവർ സംസാരിച്ചു.    രജിത പി.വി. പ്രസിഡണ്ടായും   പി.കെ ബേബി  സെക്രട്ടറിയായും 23 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

No comments