തലചായ്ക്കാനൊരിടം' പദ്ധതിയിൽ അച്ചാംതുരുത്തിയിൽ വീടിന് കുറ്റിയടിച്ചു
ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ-സേവാഭാരതി കേരളം ഭവന നിർമാണ പദ്ധതിയായ 'തലചായ്ക്കാനൊരിടം' പദ്ധതിയിൽ അച്ചാംതുരുത്തിയിലെ കെ.പി. ഷൈലജയ്ക്ക് പണിയുന്ന വീടിന് കുറ്റിയടിച്ചു. ആർ.എസ്.എസ്. നീലേശ്വരം ഖണ്ഡ് സംഘചാലക് പി. കൃഷ്ണകുമാർ, ജില്ലാ സേവപ്രമുഖ് പി. കൃഷ്ണൻ ഏച്ചിക്കാനം, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ, ജില്ലാ സെക്രട്ടറി പ്രീത ഉണ്ണി, അച്ചാംതുരുത്തി വാർഡ് അംഗം ടി.വി. ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.സേവാഭാരതി ചെറുവത്തൂർ യൂണിറ്റ് പ്രസിഡന്റ് ഇ.ടി. മധു, സെക്രട്ടറി കെ. പ്രകാശൻ, ഖജാൻജി പി. ശ്രീജിത്ത്, ടി.കെ. ഷാജി, കെ.വി. അനീഷ് എന്നിവർ നേതൃത്വം നൽകി.
No comments