Breaking News

ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ലോറിയിടിച്ച് ചെറുവത്തൂർ പള്ളിക്കണ്ടം സ്വദേശിനി മരിച്ചു.

ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ലോറിയിടിച്ച് ചെറുവത്തൂർ പള്ളിക്കണ്ടം സ്വദേശിനി മരിച്ചു. ചെറുവത്തൂർ തുരുത്തി പള്ളിക്കണ്ടത്തെ അബ്ദുറഹിമാൻ്റെ മകൾ ഫാത്തിമത്ത് റഹീസയാണ്(22) മരിച്ചത്. തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനിയാണ് റഫീസ. ഞായറാഴ്ച രാത്രി സഹോദരന്റെ കൂടെ ബൈക്കിൽ യാത്ര ചെയുമ്പോൾ പിലിക്കോട് തോട്ടം ഗേറ്റിനടുത്താണ് അപകടം. ബൈക്ക് ഓടിച്ച സഹോദരൻ ഫൈസലി(29)ന് ഗുരുതരമായി പരിക്കുണ്ട്. പാചകവാതക സിലിണ്ടറുമായി പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ബന്ധുവിൻ്റെ കല്യാണ സൽക്കാരത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടെയാണ് അപകടം. ലോറിയിടിച്ച് ബൈക്കിൽ നിന്നും തെറിച്ചു വീണ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും റഹീസ മരിച്ചു. ലോറി ഡ്രൈവർ ടി എൻ അഭിനന്ദിനെതിരെ ചന്തേര പൊലീസ് കേസെടുത്തു.

No comments