Breaking News

നീലേശ്വരം പള്ളിക്കര പാലരെ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്ര കളിയാട്ടം: അന്നദാനത്തിന് അരിയെത്തിച്ച് ജമാഅത്ത് കമ്മിറ്റി

ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ച് പുനർനിർമ്മിച്ച പള്ളിക്കര പാലരെ കീഴിൽ വിഷ്ണു ക്ഷേത്രത്തിൽ രണ്ട് വർഷത്തിനു ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അന്നദാനത്തിനായി അരി നല്കി ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ. പള്ളിക്കര മുഹയുദ്ദീൻ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ ക്ഷേത്രത്തിലെത്തിയാണ് അരി നല്കിയത്. ക്ഷേത്രം സ്ഥാനികരും, ഭാരവാഹികളും ചേർന്ന് പള്ളിക്കമ്മിറ്റി അംഗങ്ങളെ സ്വീകരിച്ചു.

No comments