Breaking News

ഓൺലൈൻ ലോട്ടറി: നീലേശ്വരത്ത്ഓട്ടോഡ്രൈവർ കയ്യോടെ പിടിയിൽ

ഓൺലൈൻ ലോട്ടറി ഇടപാടിനിടെ ഓട്ടോഡ്രൈവർ കയ്യോടെ പിടിയിൽ.
നീലേശ്വരം ബസ് സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ തെക്കൻ ബങ്കളം വെള്ളിക്കോത്ത് ഹൗസിലെ വി കെ മനോജിനെ (43) യാണ് നീലേശ്വരം പോലീസ് പിടികൂടിയത്. 2090 രൂപയും മൊബൈൽ ഫോണും പിടിച്ചെടുത്തു. ലോട്ടറി ആക്ട് പ്രകാരം കേസും രജിസ്റ്റർ ചെയ്തു. നീലേശ്വരം എസ് ഐ, കെ വി രതീശൻ, സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്, കുഞ്ഞിക്കൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

No comments