Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നായരച്ചംവീട് തറവാട് കളിയാട്ടം ഡിസംബർ 6, 7 തീയതികളിൽ

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നായരച്ചംവീട് തറവാട് കളിയാട്ടം ഡിസംബർ 6, 7 തീയതികളിൽ നടക്കുമെന്ന് നായരച്ചംവീട് സംരക്ഷണ സമിതി പ്രസിഡന്റ് എൻ.വി. തമ്പാൻ നായർ അറിയിച്ചു.
6 ന് രാത്രി 7 മണി മുതൽ പടവീരൻ തെയ്യത്തിന്റെ വെള്ളാട്ടം, മൂവാളംകുഴി ചാമുണ്ഡി, വിഷ്ണുമൂർത്തി, ചൂളിയാർ ഭഗവതി തെയ്യക്കോലങ്ങളുടെ കുളിച്ചു തോറ്റങ്ങൾ, അന്തിയണങ്ങും ഭൂതം, ചെറിയ ഭഗവതി, പടവീരൻ തെയ്യങ്ങളുടെ പുറപ്പാട്. ഡിസംബർ 7 ന് രാവിലെ 9 മണി മുതൽ ചൂളിയാർ ഭഗവതി, വിഷ്ണുമൂർത്തി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, മൂവാളംകുഴി ചാമുണ്ഡി, ഗുളികൻ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.

No comments