Breaking News

കേരളാ കോ- ഓപ്പറേറ്റിവ് എംപ്ലോയിസ് കോൺഗ്രസ് (ഐഎൻടിയുസി) ഡിസംബർ 5ന് കരിദിനമായി ആചരിക്കും

കേന്ദ്ര കേരളാ ഗവൺമെൻ്റുകളുടെ സഹകരണ മേഖലയോടുള്ള അവഗണനയിൽ പ്രതിക്ഷേധിച്ചും, ക്ഷാമബത്ത കുടിശ്ശിഖ അടിയന്തിരമായി നല്കുക. പുതിയ ക്ലാസിഫിക്കേഷൻ നടപടികൾ പുനപരിശോധിക്കുക, പ്രമോഷൻ ഇല്ലാതാക്കുന്ന ചട്ട ദേദഗതി പിൻവലിക്കുക. റെയ്ഡ് കോ ജിവനക്കാരുടെ ശമ്പള കുടിശിഖ ഉടൻ നൽകുക. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്നവരെ മാറ്റി നിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളാ കോ-ഓപ്പറേറ്റിവ് എംപ്ലോയിസ് കോൺഗ്രസ് (ഐ എൻ ടി യു സി ) സംസ്ഥാന വ്യാപകമായി 5 ന് കരിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി കാസറഗോഡ് ജില്ലയിലും സഹകരണജിവനക്കാർ കരിദിനമായി ആചരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സി.വി. ഭാവനനും ജനറൽ സിക്രട്ടറി കെ.സി മോഹനനും അറിയിച്ചു

No comments