Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം മേഖലയിലെ ഹോട്ടൽ വ്യാപാരികളുടെ യോഗം നീലേശ്വരം വ്യാപാര ഭവനിൽ ചേർന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം മേഖലയിലെ ഹോട്ടൽ വ്യാപാരികളുടെ യോഗം നീലേശ്വരം വ്യാപാര ഭവനിൽ വെച്ച് ചേർന്നു.
നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി. സുരേഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് . കെ. അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു.വ്യാപാര മേഖലയ്ക്ക് വാടകയി നത്തിൽ കേന്ദ്ര സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 18 ശതമാനം ജി.എസ്.ടി. പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി,
നീലേശ്വരം യൂണിറ്റ് ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ, സി. വി. പ്രകാശൻ, എൻ.രഘുവീർ പൈ, സി.എച്ച്. സുബൈർ എന്നിവർ സംസാരിച്ചു. നീലേശ്വരം മേഖലയുടെ ചെയർമാൻ രഘുവീർ പൈ, ജനറൽ കൺവീനർ സി.വി. പ്രകാശൻ.

No comments