മദർ തെരേസ അന്താരാഷ്ട്ര അവാർഡ് ജേതാവുമായ ജി മാർക്ക് എം ഡി ഡോക്ടർ മണികണ്ഠൻ മേലത്തിന് ജന്മനാടായ നീലേശ്വരം പള്ളിക്കരയിൽ പൗരസ്വീകരണം നൽകുന്നു.
പ്രവാസി മലയാളി വ്യവസായിയും മദർ തെരേസ അന്താരാഷ്ട്ര അവാർഡ് ജേതാവുമായ ജി മാർക്ക് എം ഡി ഡോക്ടർ മണികണ്ഠൻ മേലത്തിന് ജന്മനാടായ നീലേശ്വരം പള്ളിക്കരയിൽ പൗരസ്വീകരണം നൽകുന്നു. ഒക്ടോബർ 4ന് വൈകിട്ട് അഞ്ചുമണിക്ക് പള്ളിക്കര കേണമംഗലം ഭഗവതി ക്ഷേത്രം രംഗമണ്ഡപത്തിൽ നടക്കുന്ന പരിപാടി സിആർപിഎഫ് മുൻ ഐജി കെ വി മധുസൂദനൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളർ പ്രൊഫ. കെ പി ജയരാജന്റെ അധ്യക്ഷത വഹിക്കും. നീലേശ്വരം. പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോക്ടർ വത്സൻ പിലിക്കോട് ആദരഭാഷണം നടത്തും . ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ പ്രശംസ പത്രം സമർപ്പിക്കും. ചടങ്ങിൽ ജനപ്രതിനിധികളും വിവിധ സാമൂഹ്യ സാംസ്കാരിക, ആധ്യാത്മിക പ്രവർത്തകർ ആശംസ നേരും. തുടർന്ന് തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും അരങ്ങേറും
No comments