ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്‌തകോത്സവം 16 മുതൽ 18വരെ കാഞ്ഞങ്ങാട് മേലാങ്കോട്ടെ ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്‌തകോത്സവം 16 മുതൽ 18വരെ കാഞ്ഞങ്ങാട് മേലാങ്കോട്ടെ ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും.
3 ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ സംസ്ഥാനത്തെ 50 പുസ്‌തക പ്രസാധകരുടെ 70 പുസ്‌തക സ്റ്റാളുകള്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുസ്തകോൽസവം ഒക്ടോബർ 16 ന് രാവിലെ 10 മണിക്ക് മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ജിയുപി സ്കൂൾ ഹാളിൽ പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യും.കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷയായിരിക്കും.പ്രശസ്ത നിരൂപകൻ ഇ പി രാജഗോപാലൻ വിശിഷ്ടാതിഥിയായിരിക്കും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ വി കുഞ്ഞിരാമൻ ആമുഖഭാഷണം നടത്തും.ചടങ്ങിൽ ജില്ലയിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ ഡോ.സി ബാലൻ പ്രകാശനം ചെയ്യും.വിവിധ കലാ സാഹിത്യ പുരസ്കാരങ്ങൾ നേടിയ കെ വി കുമാരൻ, ഡോ.എ എം ശ്രീധരൻ, അമ്മിണി ചന്ദ്രാലയം, വി ശശി, രാജ് മോഹൻ നീലേശ്വരം എന്നിവരെ ചടങ്ങിൽ ആദരിക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി വി കെ പനയാൽ ആദരഭാഷണം നടത്തും.വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ കെ സായന്ത്, കെ കൃഷ്ണജിത്ത്, ശിവദ കൂക്കൾ, റീൽസ് മത്സര വിജയികളായ ഗ്രന്ഥശാലകൾ, ജില്ലയിൽ ഗ്രന്ഥാലോകം മാസികയ്ക്ക് 70 വരിക്കാരെ ചേർത്ത പട്ടേന ജനശക്തി വായനശാല,50 വരിക്കാരെ ചേർത്ത ഓലാട്ട് നാരായണ സ്മാരക ഗ്രന്ഥാലയം എന്നിവർക്ക് മുൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടൻ ഉപഹാരങ്ങൾ സമ്മാനിക്കും.വൈകിട്ട് 4 മണിക്ക് ചേരുന്ന വയലാർ അനുസ്മരണവും വയലാർ കവിതാലാപന മത്സരവും കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്യും. കവി നാലപ്പാടം പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയം അവതരിപ്പിക്കുന്ന കലാപരിപാടികൾ.രണ്ടാം ദിവസമായ 17 ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന പി ഭാസ്കരൻ അനുസ്മരണ സമ്മേളനവും പി ഭാസ്കരൻ രചിച്ച സിനിമാ ഗാനങ്ങളുടെ ആലാപന മത്സരവും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് സി എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആലാപന മത്സരങ്ങൾക്ക് പ്രായപരിധിയില്ല. 18 ന് 2.30 നാണ് സമാപന സമ്മേളനം.
ഏറ്റവും ഒടുവിൽ ഇറങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടെ, വായനക്കാർക്ക് ഇഷ്ടപ്പെട്ട എല്ലാ പുസ്തകങ്ങളും ലഭ്യമാകുന്ന സാംസ്കാരിക ഉത്സവം കൂടിയായി പുസ്തകോൽസവം മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.സമീപകാലത്ത് ചില പുസ്തകങ്ങൾ വായിക്കാൻ ഗ്രന്ഥശാലകളിലും പുസ്തക സ്റ്റാളുകളിലും വൻ തിരക്കനുഭവപ്പെട്ടത് പുസ്തകവായന കൂടുതൽ ശക്തിയോടെ തിരിച്ചു വരുന്നതിൻ്റെ സൂചനയായിട്ടാണ് ഗണിക്കപ്പെടുന്നത്. ജില്ലയിലെ 478 ഗ്രന്ഥശാലകൾക്കും സ്കൂൾ ലൈബ്രറികൾക്കും പൊതുജനങ്ങൾക്കും ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വിലക്കിഴിവോടെ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് പുസ്തക മേളയിലൂടെ കൈവന്നിരിക്കുന്നത്.ആദ്യത്തെ രണ്ട് ദിവസങ്ങളിലും രാത്രി 8 മണി വരെ പുസ്തകമേളയുണ്ടാകും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനറും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ ഡോ.പി പ്രഭാകരൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി വി കെ പനയാൽ, ജില്ലാ ലൈബ്രറി ഓഫീസർ പി ബിജു,ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ടി രാജൻ,ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി വേണുഗോപാലൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രൊഫ.വി കരുണാകരൻ, പ്രചാരണ കമ്മിറ്റി ചെയർമാൻ ടി കെ നാരായണൻ,കൺവീനർ സുനിൽ പട്ടേന, ഭക്ഷണ കമ്മിറ്റി ചെയർമാൻ എ കെ ആൽബർട്ട്
No comments