കെ.എസ്.യു.തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.
കെ.എസ്.യു.തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.ഡി.സി.സി.വൈസ് പ്രസിഡണ്ട് അഡ്വ.കെ.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു. ജില്ലാ സെക്രട്ടറി സാന്ദ്രാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. വൈസ് പ്രസിഡണ്ട് ബി.പി.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
കൺവെൻഷനിൽ വെച്ച് കെ.എസ്.യു. ബ്ലോക്ക് പ്രസിഡണ്ട് ഏ.വി. വരുൺ രാജ് ചാർജ്ജ് ഏറ്റെടുത്തു. കെ.എസ്.യു.സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മടിയൻ ഉണ്ണികൃഷ്ണൻ, നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എറുവാട്ട് മോഹനൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.കെ. രോഹിത്, യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡണ്ട് അനൂപ് ഓർച്ച യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സൂരജ്.ടി.വി.ആർ തുടങ്ങിയവർ സംസാരിച്ചു. കെ എസ് യു ജില്ലാ എക്സിക്യൂട്ടീവ് അംഗം അഭിജിത്ത് നീലേശ്വരം സ്വാഗതവും കെ എസ് യു തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് വരുൺരാജ് എ വി നന്ദിയും പറഞ്ഞു.
No comments