നീലേശ്വരം കോട്ടപ്പുറത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വന്‍ദുരന്തം ഒഴിവായി.
നീലേശ്വരം കോട്ടപ്പുറത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വന്‍ദുരന്തം ഒഴിവായി.
കോട്ടപ്പുറം ഫാറൂഖ് നഗറിലെ ബീഫാത്തിമയുടെ വീടിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്.ഇന്ന് രാവിലെയുണ്ടായ കനത്ത മഴയിലാണ് വീടിന്റെ അടുക്കള ഭാഗം തകര്‍ന്നു വീണത്. വീട്ടുകാര്‍ ഭക്ഷണം പാകം ചെയ്‌തു പ്രധാന ഹാളിലേക്കു മാറിയതിനാല്‍ തലനാരിഴയ്‌ക്കാണ് വന്‍ അപകടം ഒഴിവായത്. 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാര്‍ഡ് കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അരിഞ്ചിറ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വില്ലേജ് ഓഫീസറെയും വിവരമറിയിച്ചു.
No comments