Breaking News

നീലേശ്വരം അഴിത്തല പി.ടി.തോമസ് ഗ്രന്ഥാലയം സ്വത്രന്ത്ര്യദിനം ആഘോഷിച്ചു.

നീലേശ്വരം അഴിത്തല പി.ടി.തോമസ് ഗ്രന്ഥാലയം സ്വത്രന്ത്ര്യദിനം ആഘോഷിച്ചു.
പ്രസിഡന്റ് സുഗുണൻ ഓരി പതാക ഉയർത്തി. എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികൾക്ക് അനുമോദനവും ഒരുക്കി. നീലേശ്വരം എസ്ഐ മധുസൂദനൻ മടിക്കൈ വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. സുഗുണൻ ഓരി അധ്യക്ഷനായി. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് സി.വി.വിജയരാജ് മുഖ്യാതിഥിയായി. നീലേശ്വരം ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, വാർഡ് കൗൺസിലർ പി.കെ.ലത, കെ.പി.ബാബു എന്നിവർ പ്രസംഗിച്ചു. ലൈബ്രേറിയൻ രഞ്ജിനി ജയേഷ് സ്വാഗതവും കെ.പ്രകാശൻ നന്ദിയും പറഞ്ഞു.

No comments