നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് അംഗത്തിന്റെ മരണം: നീലേശ്വരം പൈനി തറവാട്ടിലെ കർക്കടക വാവെടുപ്പ് ഒഴിവാക്കി.ജനറൽ ബോഡി യോഗം മാറ്റിവച്ചു
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതി അന്തരിച്ചു. ഭർത്താവ്: പി.കുഞ്ഞി നാരായണൻ നായർ. ഇവരുടെ നിര്യാണത്തെ തുടർന്ന് ഓഗസ്റ്റ് 3 ന് ശനിയാഴ്ച തറവാട്ടിൽ നിശ്ചയിച്ചിരുന്ന കർക്കടക വാവ് എടുപ്പ് ഒഴിവാക്കി. 4 ന് ഞായറാഴ്ച നടത്താനിരുന്ന ജനറൽ ബോഡി യോഗവും മാറ്റിവച്ചതായും സെക്രട്ടറി ബ്രിജേഷ് പൈനി അറിയിച്ചു.
No comments