Breaking News

നീലേശ്വരം സ്വദേശിയുടെ കണ്ണിൽ നിന്ന് 11 സെന്റീമീറ്റർ നീളമുള്ള വിര നീക്കം ചെയ്തു

നീലേശ്വരം സ്വദേശിയായ 65 കാരന്റെ കണ്ണിൽ നിന്ന് 11 സെന്റീമീറ്റർ നീളമുള്ള വിര നീക്കം ചെയ്തു.
കാഞ്ഞങ്ങാട്ടെ ഡോ.ത്രേസ്യാമ്മ കണ്ണാശുപത്രിയിൽ നടന്ന ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്. കണ്ണിൽ കടുത്ത വേദനയും ചുകപ്പും ഉണ്ടായതിനെ തുടർന്നാണ് ഡോക്ടറെ സമീപിച്ചത്. ഡോ. ത്രേസ്യാമ്മ, വിട്രിയോ റെറ്റിന സർജൻ കുര്യൻ ജോസ്, ഡോ. പ്രിയംവദ എന്നിവരുടെ നേതൃത്വത്തിലാണ് വിരയെ കണ്ടെത്തി പുറത്തെടുത്തത്.35 വർഷത്തെ സേവനത്തിനിടയിൽ ഇത് മൂന്നാം തവണയാണ് കണ്ണിന്റെ കാഴ്ചയെ മറയ്ക്കുന്ന അപകടകാരിയായ വിരയെ പുറത്തെടുക്കുന്നത്. ചില പ്രാണികൾ കടിക്കുകയോ ദേഹത്തുള്ള മുറിവുകളിലിരിക്കുകയോ ചെയ്യുന്നത് ശരീരത്തിൽ വിരകൾ വളരുന്നതിനു കാരണമാകാമെന്ന് ഡോ. ത്രേസ്യാമ്മ പറഞ്ഞു. അവ നമ്മുടെ ശരീരത്തിൽ നിക്ഷേപിക്കുന്ന വിരകളുടെ ലാർവയാണ് വളർന്ന് പിന്നീട് വലിയ വിരയായി മാറുന്നത്. ജലാശയങ്ങൾക്കു സമീപം ഈർപ്പം അധികമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും പ്രാണികൾ അധികമുള്ള സാഹചര്യങ്ങളിൽ ഇടപഴകുന്നവർക്കുമാണ് ഇത്തരം വിരകൾ ഭീഷണിയാകുന്നതെന്നും കൂട്ടിച്ചേർത്തു.

No comments