Breaking News

നീലേശ്വരം രാജാസ് എച്ച്എസ്എസിൽ യോഗാദിനാഘോഷം

നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ എൻസിസി യൂണിറ്റ് യോഗാദിനം ആഘോഷിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് വിനോദ് കുമാർ അരമന യോഗാദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.വിജീഷ് അധ്യക്ഷത വഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗം പ്രഭാകരൻ പണിക്കർ, എൻസിസി ഓഫീസർ പി.ഉണ്ണിക്കൃഷ്ണൻ, സീനിയർ കാസറ്റ് ഇ. ദീക്ഷിത് എന്നിവർ സംസാരിച്ചു. യോഗ പരിശീലകൻ എം.കെ.ഗിരീഷ് കുമാർ യോഗ ക്ലാസ് എടുത്തു. നൂറോളം എൻസിസി കേഡറ്റുകൾ പങ്കെടുത്തു.

No comments