Breaking News

പരപ്പ മദർ സവീന റസിഡൻഷ്യൽ സ്കൂളിൽ യോഗാദിനം ആഘോഷിച്ചു.

പരപ്പ മദർ സവീന റസിഡൻഷ്യൽ സ്കൂളിൽ യോഗാദിനം ആഘോഷിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി കോയിക്കര ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ ജോസഫിന അധ്യക്ഷത വഹിച്ചു. സിസ്റ്റർ സൗമ്യ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുത്തു. അധ്യാപികമാരായ മിനി, ലിനു, ബാബു, ലിജി, ജിജി, അഞ്ജു എന്നിവർ സംസാരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും താഡാസനം, അർദ്ധചക്രാസനം, പവനമുക്താസനം, പത്മാസനം, മയൂരാസനം, വൃക്ഷാസനം, ത്രികോണാസനം, വജ്രാസനം, ഭദ്രാസനം, മകരാസനം, ശലഭാസനം, സേതുബന്ധനാസനം, ശവാസനം എന്നിവയും പ്രാണായാമവും ചെയ്തു. സംസ്ഥാന യോഗയിൽ പങ്കെടുത്ത മനോജ് പള്ളിക്കര ക്ലാസ് എടുത്തു.

No comments