സംഘാടക സമിതി ഓഫീസ് തുറന്നു.
നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ നവീകരണ ബ്രഹ്മ കലശ പെരുങ്കളിയാട്ട മഹോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു.
ദേശീയപാതയോരത്ത് പള്ളിക്കര മേൽപ്പാലത്തിന് സമീപം തുടങ്ങിയ ഓഫീസിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ പ്രൊഫസർ കെ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ പി.സുഭാഷ്, പി.കുഞ്ഞിരാമൻ, അഖില കേരള യാദവസഭ സംസ്ഥാന പ്രസിഡന്റ് വി.ശിവരാമൻ മേസ്ത്രി, പള്ളിക്കര പാലരെ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം പ്രസിഡന്റ് കെ.പി.രാഘവൻ, കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ.കുഞ്ഞിക്കൃഷ്ണൻ, നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം, സംഘാടക സമിതി വർക്കിങ് ചെയർമാന്മാരായ എം.വി. തമ്പാൻ പണിക്കർ, പി.കുഞ്ഞിക്കൃഷ്ണൻ, വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ബാലകൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ പി. രമേശൻ സ്വാഗതവും ചീഫ് കോ-ഓർഡിനേറ്റർ പി. രമേഷ്കുമാർ നന്ദിയും പറഞ്ഞു. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായുള്ള പ്രത്യക പൂജകളും മഹാഗണപതി ഹോമവും രാവിലെ മുതൽ ക്ഷേത്രത്തിൽ നടന്നു. 2025 മാർച്ച് 1 മുതൽ 9 വരെയാണ് ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശ- പെരുങ്കളിയാട്ട മഹോത്സവങ്ങൾ നടക്കുന്നത്.
No comments