മംഗളൂരു സെൻട്രൽ -കോയമ്പത്തൂർ അവധിക്കാല പ്രതിവാര സ്പെഷ്യൽ ട്രെയിനിന് നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ്പ് വേണം
മംഗളൂരു സെൻട്രൽ -കോയമ്പത്തൂർ അവധിക്കാല പ്രതിവാര സ്പെഷ്യൽ ട്രെയിനിന് നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ്പ് വേണമെന്ന് നീലേശ്വരം പ്രവാസി കൂട്ടായ്മ ആവശ്യപ്പെട്ടു.
ഇതേ ആവശ്യമുന്നയിച്ച് സതേൺ റെയിൽവേ ഡിവിഷണൽ മാനേജർക്ക് കത്തും നൽകി. 2 നഗരസഭകളിലെയും മലയോരത്തേതുൾപ്പെടെ 8 പഞ്ചായത്തുകളിലെയും യാത്രക്കാർ ആശ്രയിക്കുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷൻ കാസറഗോഡ് ജില്ലയിൽ ആയിരങ്ങൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ ആണ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഒന്നിൽ കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചപ്പോൾ കാസറഗോട്ടെ പ്രധാന സ്റ്റേഷനായ നീലേശ്വരത്തെ ഒഴിവാക്കിയത് ഒരു തരത്തിലും ന്യായീകരിക്കാനാകിലെന്ന് കൂട്ടായ്മ യോഗം ചൂണ്ടിക്കാട്ടി. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിൽ വടകരയും കോഴിക്കോട്ടും ട്രെയിനിന് സ്‌റ്റോപ്പ് അനുവദിച്ചതും ചൂണ്ടിക്കാട്ടി.
No comments