Breaking News

പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് നീലേശ്വരത്ത് പ്രൗഢ സ്വീകരണം.

തിരുവിതാംകൂർ രാജവംശത്തിലെ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് നീലേശ്വരത്ത് പ്രൗഢ സ്വീകരണം.
തളിയിൽ ശ്രീ നീലകണ്‌ഠശ്വര ക്ഷേത്രത്തിൽ എത്തിയ തമ്പുരാട്ടിയെ പൂർണകുംഭത്തോടെ എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്രദർശനത്തിന് ശേഷം ക്ഷേത്രം അഗ്രശാലയിൽ അനുമോദന യോഗവും ചേർന്നു. സംഘാടക സമിതി ചെയർമാൻ കെ.സി. മാനവർമ രാജ അധ്യക്ഷത വഹിച്ചു. പത്മശ്രീ പുരസ്കാരം നേടിയ തമ്പുരാട്ടിയെ ഉപഹാരം സമ്മാനിച്ച് അനുമോദിച്ചു.  കെ.സി. മാനവർമ രാജ, അള്ളടസ്വരൂപത്തിലെ ഇളയ തമ്പുരാട്ടി കെ.സി. ഭാഗീരഥി തമ്പുരാട്ടി, ടി.സി. ഭാഗീരഥി തമ്പുരാട്ടി, ഡോ.കെ. സി.കെ.രാജ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു. വിവിധ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ പൊന്നാടയണിയിച്ച് ആദരിച്ചു. തളിയിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സുനിൽ കുമാർ, സുരേഷ് കൊക്കോട്ട് എന്നിവർ പ്രസംഗിച്ചു. കെ.വി. വിനോദ് സ്വാഗതവും പി.കുഞ്ഞിരാമൻ നായർ നന്ദിയും പറഞ്ഞു. തമ്പുരാട്ടി അനുഗ്രഹ പ്രഭാഷണവും നടത്തി.  മന്നൻപുറത്തു കാവ് ഭഗവതിക്ഷേത്രവും ഇവർ സന്ദർശിച്ചു.

No comments